മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ 23ന് നടക്കും. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വിജ്ഞാപനം പുറപ്പെടുവിച്ചു.ഹെഡ് ബോയ്, ഹെഡ് ഗേൾ, ജനറൽ ക്യാപ്റ്റൻ, ഫൈൻ ആർട്സ് സെക്രട്ടറി, മാഗസിൻ എഡിറ്റർ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒമ്പതാം തീയതി മുതൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. ജൂൺ 12 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് വരണാധികാരി ജസീറ മാം മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ടത്. പതിമൂന്നാം തീയതി വൈകുന്നേരം 4 മണി വരെ നാമധർദേശ പത്രിക പിൻവലിക്കാം. ജൂൺ 14ന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. നാമനിർദ്ദേശ പത്രിക ഭരണാധികാരിയുടെ ഓഫീസിൽ ലഭ്യമാണ്.
നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ചീഫ് ഇലക്ഷൻ കമ്മീഷണർ അലി അഹമ്മദ് ആസാദ്, കമ്മീഷണർമാരായ കെ. മുരളി, ഷമീന എന്നിവർ അറിയിച്ചു.
സ്റ്റുഡൻസ് പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ 23ന്.
Share:
More Posts
Achievement
I am delighted to announce that our talented student, Manha P of grade IX, has secured the second prize in the Quran Recitation category III
മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഗ്രീൻ ഹിൽസ്. രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു.സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 ന് ആയിരുന്നു സത്യപ്രതിജ്ഞ
RAIN DROP EXPLORERS
We’re excited to share the “Raindrop Explores” adventure our KG students had! ???????????????? ???????? Equipped with raincoats and umbrellas, our little explorers discovered the wonders