ഗ്രീൻ ഹിൽസ്. രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 ന് ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
സ്കൂൾ ഹെഡ് ബോയ് ഷംറാസ്, ഹെഡ് ഗേൾ സെബാ അജ്നാസ്, ജനറൽ ക്യാപ്റ്റൻ മുഹമ്മദ് ഇൻതിഷാം, ഫൈൻ ആർട്സ് സെക്രട്ടറി നൗറ.കെ, മാഗസിൻ എഡിറ്റർ ഫൈഹ ഫാത്തിമ എന്നിവർ ദൈവനാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രിൻസിപ്പാൾ ഡോക്ടർ കെ മുഹമ്മദ് ജംഷീർ നഹ സത്യ വാചകം ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സെക്രട്ടറി സലിം സാർ അനുമോദന സന്ദേശം നൽകി.
സ്റ്റുഡൻസ് കൗൺസിൽ അംഗങ്ങൾക്കും അദിഥികൾക്കും പ്രിൻസിപ്പാൾ ഒരുക്കിയ ചായ സൽക്കാരത്തിനു ശേഷം സ്റ്റുഡന്റസ് കൗൺസിലിന്റെ ആദ്യ യോഗം ചേർന്നു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ മിസ്സ് ജസീറ, ചീഫ് ഇലക്ഷൻ കമ്മീഷണർ അലി അഹമ്മദ് ആസാദ്, ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ മിസ്സ് ഷമീന, മുരളി സാർ എന്നിവർ സന്നിഹിതരായിരുന്നു.