ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ ഉപയോഗിച്ച് സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.

വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ വി എം മെഷിൻ ഉപയോഗിച്ച് നടത്തി. രാവിലെ 9 30 മുതൽ 12 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വോട്ടർമാരായും പോളിംഗ് ഓഫീസർമാരായും പ്രിസൈഡിങ് ഓഫീസറായും വിദ്യാർഥികൾ തിളങ്ങി. അഞ്ചു സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു ബൂത്തുകളിലായി 10 വോട്ടിങ് യൂണിറ്റുകൾ ക്രമീകരിച്ചു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് കൺട്രോൾ യൂണിറ്റ് ഓൺ ചെയ്യുമ്പോൾ അഞ്ചു ബാലറ്റ് യൂണിറ്റുകളും ഒന്നിച്ച് ആക്ടീവ് ആകുന്ന രീതിയിലായിരുന്നു ക്രമീകരണം.
സ്കൂൾ ഹെഡ് ബോയ് സ്ഥാനത്തേക്ക് പത്താം ക്ലാസിലെ ഷംറാസ് പി 460 വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടു. ( ലീഡ് 384 ). ഹെഡ് ഗേൾ സ്ഥാനത്തേക്ക് 10 എ ക്ലാസിലെ സെബ അജ്നാസ് 44 വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടു( ലീഡ് 351 ). മുഹമ്മദ് ഇൻതിഷാം ജനറൽ ക്യാപ്റ്റൻ ആയും 212 വോട്ട് (ലീഡ് 72), ഫൈൻ ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് ഒൻപത് എ ക്ലാസിലെ നൗറ കെ 325 വോട്ട് (ലീഡ് 73). മാഗസിൻ എഡിറ്ററായി ഫൈഹ ഫാത്തിമ 265 വോട്ട് (ലീഡ് 99) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഇലക്ഷനോട് അനുബന്ധിച്ച് മീറ്റ് ദ ക്യാൻഡിഡേറ്റ്, ഇലക്ഷൻ ക്യാമ്പയിൻ തുടങ്ങിയവ നടന്നിരുന്നു. പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചും നടപടി ക്രമങ്ങളും മുൻ തഹസിൽദാറും ഇലക്ഷൻ ഓഫിസറുമായ കെ അബ്ദുസലീം കുട്ടികളുമായി സംവദിചിരുന്നു.
ചീഫ് ഇലക്ഷൻ കമ്മീഷണർ അലി അഹമ്മദ് ആസാദ്‌, ഓഫീസർ മിസ്സ്‌ ജസീറ, ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ഷമീന മാം, മുരളി സാർ, രാജേഷ് സർ, അമീൻ അഹ്സൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മലബാർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ ജംഷീർ നഹ വിജയികളെ അനുമോദിച്ചു.

Share:

More Posts

Dear Parents, We are pleased to inform you that our Grade VIII students had a wonderful and enriching experience during their recent visit to Kinfra

Achievement

I am delighted to announce that our talented student, Manha P of grade IX, has secured the second prize in the Quran Recitation category III

മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗ്രീൻ ഹിൽസ്. രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു.സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 ന് ആയിരുന്നു സത്യപ്രതിജ്ഞ

RAIN DROP EXPLORERS

We’re excited to share the “Raindrop Explores” adventure our KG students had! ???????????????? ???????? Equipped with raincoats and umbrellas, our little explorers discovered the wonders

Send Us A Message